ലൈഫ്​ പദ്ധതി: വീട്​ ലഭിക്കാത്തതിൽ പ്രതിഷേധം

പാവറട്ടി: ലൈഫ് പദ്ധതിയിൽ അർഹരായ ഗുണഭോക്താക്കൾക്ക് വീട് ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് മുല്ലശേരി പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് മുല്ലശേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി. വിവിധ വാർഡുകളിൽ തണ്ണീർതടങ്ങളും ജലസ്രോതസ്സും മണ്ണിട്ട് നികത്തി അനധികൃത നിർമാണം നടത്താൻ ഒത്താശ ചെയ്യുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിലും പ്രതിഷേധിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.ബി. സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.ജി. അശോകൻ, ഡി.സി.സി അംഗം ക്ലമൻറ് ഫ്രാൻസിസ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഹംസക്കുട്ടി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ലിജോ പനക്കൽ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പി.ബി. ഗിരീഷ്, കെ. സുനിൽകുമാർ, സലാം തിരനെല്ലൂർ, എൻ.എസ്. േപ്രമൻ, എം.വി. അരുൺ, കെ.ആർ. വിശ്വനാഥൻ, പഞ്ചായത്തംഗങ്ങളായ ഷെരീഫ് ചിറക്കൽ, കൃഷ്ണൻകുട്ടി, ബബിതാ ലിജോ എന്നിവർ സംസാരിച്ചു. ദിവാകരൻ, പി.കെ. രവി, സുബ്രഹ്മണ്യൻ, സുനിതി അരുൺകുമാർ, എ.എസ്. മണി, മാത്യുസ് മുല്ലശ്ശേരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.