ഖത്തർ തട്ടിപ്പ്​: തെളിവെടുപ്പ് തുടങ്ങി

കൊടുങ്ങല്ലൂർ: ഖത്തർ അമീറി​െൻറ സ്വർണ ഫ്രെയമിൽ തീർത്ത ചിത്രങ്ങൾ വരച്ച് നൽകാമെന്ന് വ്യാജ ഇൗമെയിൽ സന്ദേശം നൽകി കോടികൾ തട്ടിയ കേസിൽ പ്രതിയായ സുനിൽ മേനോനുമായി അേന്വഷണ സംഘം തെളിവെടുപ്പ് തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ കൊടുങ്ങല്ലുർ സി.െഎ പി.സി. ബിജുകുമാറി​െൻറ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ.പുരം ഇരുപത്തിയഞ്ചാം കല്ലിലെ ഭാര്യവീട്ടിൽ കൊണ്ടുപോയ പൊലീസ് കൂടുതൽ പരിശോധനയും നടത്തി. ഇൗ വീട്ടിലിരുന്നാണ് സുനിൽ മേനോൻ തട്ടിപ്പ് പദ്ധതി ആവിഷ്ക്കരിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പ്രതിക്ക് പണമെത്തിയ കൊടുങ്ങല്ലൂർ ചന്തപ്പുര വടക്ക് എസ്.ബി.െഎ ബ്രാഞ്ചിലും കൊണ്ടുപോയി. ഇവിടെനിന്നും പണമിടപാട് സംബന്ധിച്ച രേഖകളും വിവരങ്ങളും ശേഖരിച്ചു. തെളിവെടുപ്പ് തുടരുമെന്ന് സി.െഎ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.