മാള: റാഗിങ്ങിനെ എതിർത്ത സ്വകാര്യ ലോ കോളജിലെ വിദ്യാർഥിയെ അതേ സ്ഥാപനത്തിലെ സീനിയർ വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചതായി പരാതി. ആളൂർ ചെറുകുന്ന് എടത്താടൻ മോഹനെൻറ മകൻ അർജുനേന്ദ്രനാണ് പരിക്കേറ്റത്. കഴിഞ്ഞ 19നാണ് സംഭവം. പൊയ്യയിലെ സ്വകാര്യ ലോ കോളജിലെ രണ്ടാം വർഷ നിയമബിരുദ വിദ്യാർഥിയാണ് അർജുനേന്ദ്രൻ. ആറ് പേർ ചേർന്ന് തന്നെ മർദിച്ചെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. നിരന്തര റാഗിങ്ങിനെ എതിർത്തതാണ് മർദനത്തിന് കാരണമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കോളജ് വിട്ട സമയത്ത് പുറത്തേക്ക് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. വാഹനത്തിെൻറ ചങ്ങല തുണിയിൽ പൊതിഞ്ഞ് മർദിച്ചതിനെ തുടർന്ന് പരിക്കേറ്റ അർജുനേന്ദ്രൻ ചാലക്കുടി സർക്കാർ ആശുപത്രിയിലെ ചികിത്സയിലാണ്. മൊഴിയുടേയും പരാതിയുടേയും അടിസ്ഥാനത്തിൽ മാള പൊലീസ് സീനിയർ വിദ്യാർഥിയായ ടിറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.