ഇരിങ്ങാലക്കുട: മതിക്കുന്ന്-മാവിന്‍ചുവട് റോഡിെൻറ തെക്കുഭാഗത്ത് റോഡിനോട് ചേര്‍ന്നൊഴുകുന്ന പുറമ്പോക്ക് തോടിെൻറ അരികിലുള്ള പൊന്തക്കാട്ടില്‍ ഒളിപ്പിച്ച 75 ലിറ്റര്‍ ചാരായവും വാഷും ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി. അഞ്ച് പ്ലാസ്്റ്റിക് കുടങ്ങളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. പത്ത് ലിറ്ററിെൻറ കന്നാസിലാണ് വാറ്റു ചാരായം സൂക്ഷിച്ചിരുന്നത്. തൃശൂര്‍ എക്സൈസ് ഇൻറലിജന്‍സ് ബ്യൂറോയില്‍നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്്. ഇരിങ്ങാലക്കുട റേഞ്ച് പ്രിവൻറിവ് ഓഫിസര്‍ ഇ.പി. ദിബോസിെൻറ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജീവേഷ്, ഗോവിന്ദന്‍, വിജയന്‍ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.