അഴീക്കോട്: വായന പക്ഷാചരണത്തിെൻറ ഭാഗമായി കൈരളി സാംസ്കാരിക വേദിയുടെ പഞ്ചായത്തിലെ യു.പി.സ്കൂൾ വിദ്യാർഥികൾക്ക് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് യൂനിറ്റ് സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എറിയാട് കേരള വർമ സ്കൂളിലെ എം.ബി. അനഘ ഒന്നാംസ്ഥാനവും അഴീക്കോട് ഐ.എം.യു.പി സ്കൂളിലെ സനയ് തമ്പി, കെ.എൻ. ആദില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കേരള വർമയിലെ എം.കെ. പാര്‍വതി, ഐ.എം.യു.പി.എസിലെ മുഹമ്മദ് ഹാഷിം എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ടി.ആര്‍. കിരണ്‍, ആമില്‍ റോഷന്‍, സജനാസ്, അന്‍സാര്‍, ഖൈസ്, കിരണ്‍ എന്നിവർ നേതൃത്വം നല്‍കി. ലഹരി വിരുദ്ധ റാലി അഴീക്കോട്: ഐ.എം.യു.പി സ്കൂളിെൻറ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എൻ.എം. ഷൈജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.എം. നാസർ ലഹരി വിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ പ്രതീഷ്, ജാസ്മിൻ, നിഷ, ശബ്ന സ്കൂൾ ലീഡർ അലീം അൽ ഹാറൂൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.