തൃശൂർ: ഭിന്നശേഷിയുള്ളവർക്കുള്ള പദ്ധതി വിഹിതം നടപ്പാക്കുന്നതിൽ ത്രിതല പഞ്ചായത്തുകളുടെ വീഴ്ച അവസാനിപ്പിക്കണമെന്നും, ഭിന്നശേഷിക്കാരോടുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ അവഗണന അവസാനിപ്പിക്കണമെന്നും കേരള വികലാംഗ ക്ഷേമ സംഘടന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി കാദർ നാട്ടിക ഉദ്ഘാടനം ചെയ്തു. ടി.പി.വിനോദ് ശങ്കർ പ്രസീഡിയം ഓഫിസറായി. ഭാരവാഹികളായി ഡോ.ത്രേസ്യ ഡയസ് (പ്രസി.), ടി.കെ.സെയ്തലവി (വർക്കിങ് പ്രസി.), കാദർ നാട്ടിക (ജന.സെക്ര.), കെ.രാമദാസ്, സുനിൽ മണലൂർ, കെ.െക.ഉണ്ണികൃഷ്ണൻ, എ.എസ്.നൗഷാദ് (വൈസ് പ്രസി.), പി.ബി.അംബുജാക്ഷി, വൈശാഖ് പാലക്കാട്, ഷമീറ കുറ്റിപ്പുറം, പ്രമോദ് പാലക്കാട്(ജോ.സെക്ര.), ടി.പി.വിനോദ്ശങ്കർ (ട്രഷ.) എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.