തൃശൂർ: ലോക്കൽ സെക്രട്ടറിമാർ മുഴുവൻ സമയ പ്രവർത്തകരാകണമെന്ന നിർദേശം ജില്ലയിൽ നടപ്പിലായില്ലെന്ന് സി.പി.എം വിലയിരുത്തൽ. ജില്ല കമ്മിറ്റി യോഗത്തിൽ ലോക്കൽ കമ്മിറ്റികളുടെ പ്രവർത്തന വിലയിരുത്തലിലാണ് വിമർശനം. ജൂണിൽതന്നെ ഇത് നടപ്പിലാക്കാൻ സർക്കുലർ പുറപ്പെടുവിച്ചു. സഹകരണ ബാങ്ക് ജീവനക്കാരായ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരാണ് ഇനിയും പൂർണസമയ പ്രവർത്തകരായി പ്രവർത്തിച്ചു തുടങ്ങിയിട്ടില്ലാത്തത്. ഇവർ ജോലിയിൽ നിന്ന് അവധിയെടുത്തിട്ടില്ലെന്നും ജില്ല കമ്മിറ്റി കണ്ടെത്തി. മുഴുവൻ സമയ പ്രവർത്തകരാവാത്ത ലോക്കൽ സെക്രട്ടറിമാരുടെ പേരുവിവരം ഉടൻ തന്നെ ജില്ല കമ്മിറ്റിക്ക് നൽകാൻ ഏരിയ കമ്മിറ്റികൾക്ക് നിർദേശം നൽകി. ഇവരെ കൊണ്ട് ബന്ധപ്പെട്ട ജോലികളിൽ നിന്നും അവധിയെടുപ്പിച്ച് പൂർണസമയ പ്രവർത്തകരാക്കാനും ഉടൻ തന്നെ നിർദേശം നടപ്പിലാക്കാനും സർക്കുലറിൽ നിർദേശിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ വർഗ ബഹുജന സംഘടനകളുടെ മുഖ്യഭാരവാഹികളായി തുടരരുതെന്നും സി.പി.എം നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.