ഇൗ പൊലീസ്​ സ്​റ്റേഷനിൽ ഇനി കുട്ടികൾക്ക്​ ചികിത്സയും

തൃശൂർ: ശിശുസൗഹാർദ പൊലീസ് സ്റ്റേഷനായി മാറിയ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഞായറാഴ്ചകളിൽ ഇനി കുട്ടികളുടെ ആശുപത്രിയാവും. ഞായറാഴ്ച ഒമ്പത് മുതൽ 11 വരെ ശിശുരോഗ ചികിത്സ വിദഗ്ധ​െൻറ സേവനം ലഭിക്കും. കഴിഞ്ഞ ദിവസം ജില്ല ആശുപത്രിയിലെ ശിശുരോഗ ചികിത്സ വിദഗ്ധൻ ഡോ. ജയദേവൻ കുട്ടികളെ പരിശോധിച്ചു. കഴിഞ്ഞ ശിശുദിനത്തിലാണ് ഈസ്റ്റ് സ്റ്റേഷനോട് ചേർന്ന് കുട്ടികളുടെ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. പൊലീസിനെ അറിയുകയും പൊലീസി​െൻറ സേവനങ്ങളും പ്രവർത്തനങ്ങളും മനസ്സിലാക്കുകയും ചെയ്യുന്നതിനൊപ്പം കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവുമായി ബന്ധപ്പെട്ട വിജ്ഞാന കേന്ദ്രം കൂടിയായാണ് ഇത് പ്രവർത്തിക്കുന്നത്. ചിൽഡ്രൻ ആൻഡ് പൊലീസ് (സി.എ.പി -ക്യാപ്) പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യ സ്റ്റേഷനാണ് ഈസ്റ്റ്. ബാല നീതി നിയമം, പോക്സോ നിയമം തുടങ്ങി കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്താനുള്ള എല്ലാ നിയമങ്ങളും കർശനമായി നടപ്പാക്കാൻ ക്യാപ് സ്റ്റേഷനുകൾക്ക് പ്രത്യേക അധികാരമുണ്ട്. കുട്ടികൾക്ക് നേരെ നടക്കുന്ന മുഴുവൻ കുറ്റകൃത്യങ്ങളും വേഗത്തിൽ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാനും കഴിയും. യൂനിസെഫി​െൻറ സഹകരണത്തോടെ 'അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' (ഒ.ആർ.സി) പദ്ധതിയുടെ ഭാഗമായാണ് പൊലീസി​െൻറ ശിശുസൗഹൃദ പദ്ധതി. കുട്ടികളെ സ്വീകരിക്കാൻ തയാറായി സ്റ്റേഷൻ പരിസരം ചിത്രങ്ങളും വരകളുമായി ആകർഷകമാക്കിയിട്ടുണ്ട്. നിരവധി കുട്ടികൾ ഞായറാഴ്ചകളിൽ ശിശുസൗഹൃദ സ്റ്റേഷനിൽ എത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.