തൃപ്രയാർ: വലപ്പാട് ഗവ. ഹൈസ്കൂൾ ശതാബ്ദി സ്മാരക ഹാൾ നിർമിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചതിൽ പ്രതിഷേധിച്ച് വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൃക്ഷത്തൈകളുമായി ഹരിത സംരക്ഷണ ജാഥ നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ വടക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജന. സെക്രട്ടറി അനിൽ പുളിക്കൽ, ജോസ് താടിക്കാരൻ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ. യദുകൃഷ്ണ, പി.എം. ശരത്കുമാർ, പഞ്ചായത്തംഗം സുമേഷ് പാനാട്ടിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.