മണലിപ്പുഴയിലെ മാലിന്യം: ആർ.ഡി.ഒ പരിശോധനക്കെത്തി

ആമ്പല്ലൂര്‍: മണലിപ്പുഴയിലെ മാലിന്യം കലര്‍ന്ന ഭാഗത്തും മാലിന്യം തള്ളുന്ന ദേശീയപാതയോരത്തും ആര്‍.ഡി.ഒ പരിശോധന നടത്തി. നെന്മണിക്കര പഞ്ചായത്ത് അധികൃതര്‍ ജില്ല കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആര്‍.ഡി.ഒ എം.സി. റെജിലി​െൻറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പുഴയില്‍ മലിനജലം കലരുന്ന നെന്മണിക്കര കാച്ചക്കടവ്, ദേശീയപാതയോരം, പാലിയേക്കര ടോള്‍പ്ലാസ എന്നീ സ്ഥലങ്ങള്‍ ആര്‍.ഡി.ഒ സന്ദര്‍ശിച്ചു. തലോര്‍ പഴയ ദേശീയപാതക്ക് സമീപം മാലിന്യം തള്ളുന്ന കായല്‍തോട് പ്രദേശത്തും സംഘം പരിശോധന നടത്തി. കാച്ചക്കടവില്‍ കറുത്ത നിറത്തില്‍ വെള്ളത്തിന് നിറം മാറ്റം സംഭവിച്ചത് വാര്‍ത്തയായിരുന്നു. ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധനയെന്നും അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആര്‍.ഡി.ഒ. അറിയിച്ചു. നെന്മണിക്കര പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും പരിശോധന സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.