വായന പക്ഷാചരണം

ചാലക്കുടി: വായന പക്ഷാചരണത്തി​െൻറ ഭാഗമായി കുറ്റിച്ചിറ ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ശിൽപശാല ദേശീയ അധ്യാപക അവാർഡ് ജേതാവ് ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എ. ജമീല അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഷൈനി ജോൺ എന്നിവർ സംസാരിച്ചു. കൊരട്ടി: എം.എ.എം ഹൈസ്കൂളും പറക്കൂട്ടം ജനകീയ വായനശാലയും സംയുക്തമായി നടത്തിയ ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.എ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് കെയർ ആൻഡ് ഷെയർ പദ്ധതി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.