മാര്‍ക്സ് പിന്നിട്ട 200 വര്‍ഷങ്ങൾ: പ്രഭാഷണ പരമ്പര ജൂലൈ 16 മുതൽ

കൊടുങ്ങല്ലൂർ: ഡയലോഗ് കൊടുങ്ങല്ലൂര്‍ 'മാര്‍ക്സ് പിന്നിട്ട 200 വര്‍ഷങ്ങള്‍'എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ഡോ. സുനില്‍ പി. ഇളയിടം നടത്തുന്ന പ്രഭാഷണങ്ങൾ ജൂലൈ 16 മുതല്‍ 21 വരെ കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. പ്രഭാഷണ പരമ്പരയുടെ സംഘാടക സമിതി രൂപവത്കരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നഗരസഭ അധ്യക്ഷൻ കെ.ആര്‍. ജൈത്രന്‍ അധ്യക്ഷത വഹിച്ചു. ഇ.എം. ഫാരീസ് സ്വാഗതവും, പി.എച്ച്. നിയാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.ആര്‍. സുനില്‍കുമാര്‍, പി.കെ. ചന്ദ്രശേഖരന്‍, ഇ.ടി. ടൈസണ്‍, കെ.കെ. അബീദലി, എന്‍. മാധവന്‍ കുട്ടി, ടി.എന്‍. ജോയ് (രക്ഷാധികാരി) കെ.ആര്‍. ജൈത്രന്‍ (ചെയർ.), ഇ.എം. ഫാരീസ് (ജന.കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.