തൃശൂർ: കയ്പമംഗലത്ത് കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായി 50 മീറ്റർ ദൂരപരിധിയിൽ താമസിക്കുന്ന മുഴുവൻ മൽസ്യതൊഴിലാളികളെയും മാറ്റി താമസിപ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മന്ത്രിയുടെ േചംബറിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ.ടി. ടൈസൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറുമായ പ്രസാദിനി മോഹനൻ, എ.പി. ആദർശ്, ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, പഞ്ചായത്തംഗങ്ങൾ, തഹസിൽദാർ ഷംസുദ്ദീൻ, പ്രദേശവാസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.