അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദസഞ്ചാരമേഖലയുടെ നിറം കെടുത്തി ഗതാഗതക്കുരുക്ക് പതിവാകുന്നു. വരുമ്പോഴും പോകുമ്പോഴും മണിക്കൂറുകളോളം കുരുക്കിൽ പെടുന്ന അവസ്ഥയാണ്. മലയോര മേഖലയിലെ റോഡിെൻറ പരിമിതികളും അതിരപ്പിള്ളിയില്‍ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതും വഴിയില്‍ മരങ്ങള്‍ വീണ് ഇടക്കിടെ തടസ്സമുണ്ടാകുന്നതുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. സഞ്ചാരികള്‍ക്ക് സൗകര്യമാകുന്ന വിധത്തില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന അധികൃതരുടെ വാഗ്ദാനം പാഴാകുകയാണ്. അതിരപ്പിള്ളി പഞ്ചായത്തുമായും പ്ലാേൻറഷന്‍ കോര്‍പറേഷനുമായും സഹകരിച്ച് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഏര്‍പ്പെടുത്തുമെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇതുവരെയും നടപ്പാക്കിയില്ല. അതേ സമയം പാര്ക്കിങ്ങിെൻറ പേരില്‍ വിനോദസഞ്ചാരികളുടെ കൈയില്‍നിന്ന് പണം വാങ്ങുന്നുണ്ട്. വിനോദസഞ്ചാരികളില്‍നിന്ന് പാര്‍ക്കിങ് ചാര്‍ജായി ലക്ഷങ്ങള്‍ പിരിച്ചിട്ടും വേണ്ടവിധത്തിലുള്ള പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതില്‍ അധികൃതര്‍ വൈമുഖ്യം പുലര്‍ത്തുകയാണെന്ന് സഞ്ചാരികൾ ആരോപിച്ചു. പ്രവേശന കവാടത്തിന് എതിര്‍വശത്തായി കടകളുടെയെല്ലാം മുകള്‍ഭാഗത്താണ് അതിരപ്പിള്ളിയിലെ വാഹനങ്ങളുടെ പാര്‍ക്കിങ് ഗ്രൗണ്ട്. ഇവിടെ കുറച്ച് വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുള്ളൂ. പലപ്പോഴും കൂടുതല്‍ വാഹനങ്ങള്‍ ഇതില്‍ പ്രവേശിപ്പിച്ചാല്‍ തിരിക്കാനും തിരിച്ചുപോരാനുമൊക്കെ പ്രയാസമാണ്. തിരിക്കുന്നതിനിടയില്‍ അപകടമുണ്ടാകാനും സാധ്യതയുണ്ട്. മിക്കവാറും വാഹനങ്ങള്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ കണ്ണംകുഴി മുതല്‍ അതിരപ്പിള്ളി വരെയും അതിരപ്പിള്ളി മുതല്‍ വാഴച്ചാല്‍വരെയും വാഹനങ്ങളുടെ നീണ്ട നിര കാണാം. ഇതിനാണ് പാര്‍ക്കിങ് ഫീസ് നല്‍കുന്നത്. െചറുവാഹനങ്ങളുടെ എണ്ണം പെരുകി. ടൂറിസം സീസണുകളില്‍ വാഹനങ്ങളുടെ പ്രവാഹം മൂലം ആനമല ജങ്ഷന്‍ മുതല്‍ അതിരപ്പിള്ളിവരെ പലയിടത്തും കുരുക്കുകള്‍ ഉണ്ടാകുന്നു. പരിസ്ഥിതി ലോലപ്രദേശമായതിനാല്‍ റോഡ് വികസനം കീറാമുട്ടിയാണ്. ചായ്പൻകുഴി സ്കൂളിൽ വിജയോത്സവം ചാലക്കുടി: ചായ്പന്‍കുഴി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിജയോത്സവം ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സി.ജി. സിനി അധ്യക്ഷത വഹിച്ചു. വെള്ളിക്കുളങ്ങര എസ്.ഐ പോള്‍സണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ഗിരിജന്‍, പഞ്ചായത്ത് അംഗങ്ങളായ സല്‍ബി ജെയിംസ്, സരിത മധു, പി.ടി.എ പ്രസിഡൻറ് സ്റ്റാര്‍ലി തോപ്പില്‍, എം.പി.ടി.എ പ്രസിഡൻറ് ജിനി രാധാകൃഷ്ണന്‍, ടി.വി. ബാലന്‍, പ്രിന്‍സിപ്പൽ പി.എല്‍. കൊച്ചുത്രേസ്യ, പ്രധാനാധ്യാപിക കെ.ആര്‍. ശൈലജ, അഞ്ജിമ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.