റെയിൽവേ നൈറ്റ് പട്രോൾ കരാർവത്​കരണം​; സമരം അവസാനിപ്പിച്ചു

തൃശൂർ: റെയിൽവേയിലെ നൈറ്റ് പട്രോൾ കരാർവത്കരണത്തിനെതിരെ സംയുക്ത സമരസമിതി നേതൃത്വത്തിൽ 11 ദിവസമായി നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. തൊഴിലാളികളെ സുരക്ഷാ ഡ്യൂട്ടിയിൽനിന്നും ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച സാഹചര്യത്തിൽ സമരം വിജയിച്ചതായി സമര സമിതി കൺവീനർ പി.ആർ. ഗോപാലകൃഷ്ണൻ അറിയിച്ചു. സമാപന യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ബാബു എം. പാലിശേരി ഉദ്ഘാടനം ചെയ്തു. എം.എഫ് നിക്സൺ അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി വി. ജയകുമാർ, ഡി.ആർ.കെ.എസ് ഓർഗനൈസിങ് സെക്രട്ടറി മധുസൂദനൻ, ഡി.ആർ.ഇ.യു ഡിവിഷനൽ പ്രസിഡൻറ് എൻ.രവികുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുധാകരൻ, എം.എൽ. വിബി, എം.ആർ. സുധീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.