പൊലീസിനൊപ്പം ഇനി ഗുണ്ടകൾക്കും പരേഡ്

തൃശൂർ: ഗുണ്ടകളുടെ മനസ്സ് മാറ്റാൻ സിറ്റി പൊലീസി​െൻറ പുതിയ പരീക്ഷണം. വെള്ളിയാഴ്ചകളിൽ പതിവുള്ള പൊലീസ് പരേഡിൽ ഗുണ്ടകളെയും വിളിച്ചുവരുത്തും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ മാനസാന്തരം ഉണ്ടാക്കുകയാണ് പരേഡി​െൻറ ലക്ഷ്യം. ജില്ലയിലെ സ്ഥിരം കുറ്റവാളികളേയും പ്രശ്നക്കാരേയും ചിട്ട പഠിപ്പിക്കുവാനായി പൊലീസ് പരേഡ് നടക്കുന്നിടത്ത് വരിയായി നിർത്തിയാണ് കുറ്റവാളി പരേഡ്. രാവിലെ ഏഴ് മുതൽ എട്ട് വരെയാണ് പൊലിസി​െൻറ വെള്ളിയാഴ്ചകളിലെ പരേഡ്. ക്രിമിനലുകളിലെ കൂടുതൽ കുഴപ്പക്കാർക്ക് താക്കീത് നൽകും. നല്ലനടപ്പിലൂടെ മനം മാറ്റം വന്നവരെ പരേഡിൽ നിന്നും വിടുതൽ ചെയ്യും. സ്ഥിരം കുറ്റവാളികളേയും ക്രിമിനലുകളേയും പുതിയ പൊലീസുകാർക്ക് പരിചയപ്പെടുത്തുകയും പരേഡി​െൻറ ലക്ഷ്യമാണ്. ഇവരുടെ പുതിയ താവളം, വിവരങ്ങൾ എന്നിവ സ്റ്റേഷനുകളിൽ കൂട്ടിച്ചേർക്കും. പരേഡിന് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടും എത്താത്തവർക്കും മുങ്ങി നടക്കുന്നവർക്കും എതിരെ നടപടിയുമുണ്ടാകും. സിറ്റിയിലെ 23 പൊലീസ് സ്റ്റേഷനുകളിലായി 83 പേരാണ് വെള്ളിയാഴ്ച പരേഡിനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.