പടുകൂറ്റൻ ഫ്ലക്​സുമായി ബ്രസീൽ ആരാധകർ

09.30 ചെറുതുരുത്തി: ദേശമംഗലം തലശ്ശേരിയിൽ ആവേശം അലതല്ലി ഫുട്ബാൾ പ്രേമികൾ. സ്റ്റാർ ബോയ്സ് ക്ലബ്ബിെല ബ്രസീലിനെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് 102 അടി നീളവും 10 അടി ഉയരവുമുള്ള ബ്രസീലി​െൻറ കൂറ്റൻ ഫ്ലക്സാണ് തലശ്ശേരി വരവൂർ റോഡിൽ സ്ഥാപിച്ചത്. കേരളത്തിൽ തന്നെ ഇത്രയും വലുപ്പം കൂടിയ നാലാമത്തേതും തൃശൂർ ജില്ലയിൽ രണ്ടാമത്തേതും ആണ് തലശ്ശേരിയിൽ സ്ഥാപിച്ച ഫ്ലക്സ് എന്ന് ക്ലബ് ഭാരവാഹികളായ കെ.എം. താഹിർ, പ്രവീൺ, പി. എം. അബ്ദുൽ ഖാദർ, ജിവിൻ എന്നിവർ പറഞ്ഞു. ചിത്രം ദേശമംഗലം തലശ്ശേരിയിൽ സ്ഥാപിച്ച ബ്രസീൽ ടീമി​െൻറ ഫ്ലക്സ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.