തൃശൂർ: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ 22,265 പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും അതില്‍ 4,736 എണ്ണം നിര്‍വഹണ ഘട്ടത്തിലാണെന്നും മന്ത്രി കെ.ടി. ജലീല്‍. കിലയില്‍ 2018-19 വര്‍ഷത്തെ ജില്ലതല പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലതലത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ 8.03 ശതമാനമാണ് പദ്ധതിയിനത്തില്‍ ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ -9.3%, ബ്ലോക്ക് പഞ്ചായത്ത് -6.2%, ജില്ലപഞ്ചായത്ത് -9.4%, നഗരസഭകള്‍ -9.49%, കോര്‍പറേഷന്‍ -5.04%. ഗെയിംസ് ഫെസ്റ്റിവല്‍ നടത്താനുള്ള നിർേദശം 11 പഞ്ചായത്തുകള്‍ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. ഓരോ പഞ്ചായത്തിലും സംരംഭക ക്ലബുകള്‍ രൂപവത്കരിക്കാന്‍ പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണം. ജില്ലയില്‍ മൂന്നു പഞ്ചായത്തുകളില്‍ മാത്രമേ ഇതു നടപ്പാക്കിയിട്ടുള്ളൂ. ഗുണഭോക്തൃ പട്ടിക ജൂണിൽ തന്നെ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട ബ്ലോക്ക്-ജില്ലപഞ്ചായത്തുകള്‍ക്കു കൈമാറണം. ലൈഫ് മിഷനില്‍ പെട്ട വീടുകളുടെ നിർമാണം 84 ശതമാനം പൂര്‍ത്തിയായി. റോഡു നിർമാണത്തിനു കരാറുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ വേറെ മാർഗങ്ങള്‍ കണ്ടെത്തണമെന്നും അവരുടെ ഭീഷണിക്കു വഴങ്ങേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കയ്പമംഗലം, അടാട്ട് (ഗ്രാമപഞ്ചായത്ത്‍), പഴയന്നൂര്‍, മാള (ബ്ലോക്ക് പഞ്ചായത്ത്‍), ചാലക്കുടി, കുന്നംകുളം (നഗരസഭ), തൃശൂര്‍ കോർപറേഷന്‍, ജില്ലപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികള്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം നൂറുശതമാനം പദ്ധതി നിര്‍വഹണം നടത്തിയ ഏഴു ഗ്രാമപഞ്ചായത്തുകളേയും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളേയും കുന്നംകുളം നഗരസഭയേയും ആദരിച്ചു. നൂറു ശതമാനം നികുതി പരിച്ച 39 ഗ്രാമപഞ്ചായത്തുകളേയും അനുമോദിച്ചു. റൂറല്‍ ഡെവലപ്മെൻറ് കമീഷണര്‍ സന്തോഷ്, ജില്ലപഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കലക്ടര്‍ ടി.വി. അനുപമ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: കിലയില്‍ സംഘടിപ്പിച്ച നടപ്പുസാമ്പത്തിക വര്‍ഷത്തെ ജില്ലതല തേദ്ദശ സ്ഥാപന പദ്ധതി അവലോകനയോഗത്തില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.