ഞായറാഴ്ചകളിൽ ആറ് പാസഞ്ചർ സർവിസുകളില്ല

തൃശൂർ: അറ്റകുറ്റപ്പണികൾ അനിശ്ചിതമായി വൈകുന്നത് ട്രെയിൻ ഗതാഗതത്തെയും ബാധിക്കുന്നു. ഞായറാഴ്ചകളിൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതി​െൻറ ഭാഗമായി നാളെ മുതൽ തുടർച്ചയായ അഞ്ച് ഞായറാഴ്ചകളിൽ തൃശൂർ വഴിയുള്ള ആറ് പാസഞ്ചർ സർവിസുകൾ ഉണ്ടാവില്ല. രാവിലെയുള്ള എറണാകുളം-ഗുരുവായൂർ പാസഞ്ചർ (56370), പാലക്കാട്-എറണാകുളം മെമു (66611), ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56375), എറണാകുളം-പാലക്കാട് മെമു (66612), ഗുരുവായൂർ-തൃശൂർ (56373), തൃശൂർ-ഗുരുവായൂർ (56374) എന്നീ പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.