പഴം-പച്ചക്കറി സഹകരണസംഘം ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്

തൃശൂർ: കോൺഗ്രസി​െൻറ നിയന്ത്രണത്തിലുള്ള പഴം-പച്ചക്കറി മാർക്കറ്റിങ് സഹകരണ സംഘത്തിൽ പ്രസിഡൻറടക്കമുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണ​െൻറ നേതൃത്വത്തിൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം യോഗം ചേർന്ന് ഭാരവാഹികളെ തീരുമാനിച്ചു. സഹകരണ സംഘത്തിലും തദ്ദേശ സ്ഥാപനത്തിലും പാർട്ടി പ്രതിനിധികളെ നിശ്ചയിക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി ഇടപെടണമെന്നിരിക്കെ ഡി.സി.സി പ്രസിഡേൻറാ മറ്റ് ഭാരവാഹികളോ ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യാഴാഴ്ച സി.എൻ. ബാലകൃഷ്ണ​െൻറ വീട്ടിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച നടന്നത്. നിലവിലെ പ്രസിഡൻറ് ടി.കെ. ശ്രീനിവാസൻ വീണ്ടും തുടരട്ടെയെന്ന നിലപാടെടുത്ത സി.എൻ, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂരിന് പകരം സെബി ഇരിമ്പനെ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദേശിച്ചു. കാട്ടകാമ്പാൽ ഡിവിഷൻ ജില്ല പഞ്ചായത്തംഗവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമായ ജയശങ്കർ, വി.എ. ഔസേഫ്, അനിൽ പൊറ്റേക്കാട്ട് തുടങ്ങിയവരും ഡയറക്ടർമാരാണ്. എ ഗ്രൂപ്പിന് ഡയറക്ടർ ബോർഡിൽ പ്രാതിനിധ്യമില്ല. ഐ ഗ്രൂപ് പ്രതിനിധിയായ ജോസ് വള്ളൂരിനെ പ്രസിഡൻറാക്കാത്തതിൽ ഗ്രൂപ്പിനകത്ത് പ്രതിഷേധമുയർന്നതായി അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.