മാള: മാമ്പ്ര യൂനിയന്‍ ഹയര്‍ സെക്കൻഡറി സ്കൂൾ ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി ക്ലാസുകളിലെ പഞ്ചായത്തംഗം ടി.വി. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി. തിലകന്‍ അധ്യക്ഷത വഹിച്ചു. മിനിത ബാബു, കെ.കെ. ബഷീര്‍, പ്രിന്‍സി, ടി.കെ. ലാലു, പി.വി. റീസ, രാജി തോട്ടാന്‍, കെ.ആര്‍. ദേവദാസ് എന്നിവര്‍ സംസാരിച്ചു. വടകര എൻജിനീയറിങ് കോളജ് വൈസ് പ്രിന്‍സിപ്പൽ ഹരീഷ് ബാബു ക്ലാസെടുത്തു. അനഘക്കും ആൻഫിക്കും കാർമൽ കോളജിൽ സ്വീകരണം മാള: ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ഹിമാലയത്തിലേക്ക് യാത്ര നടത്തി തിരിച്ചെത്തിയ അനഘക്കും സഹയാത്രിക ആൽഫിക്കും മാള കാർമൽ കോളജിൽ സ്വീകരണം നൽകി. കോളജിലെ കമ്യൂണിറ്റി കോളജ് വിഭാഗം വിദ്യാർഥിനിയാണ് അനഘ. വിദ്യാർഥികൾ ഇവരെ ഹാരമണിയിച്ച് സ്വീകരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്്റ്റർ ലിജോ അധ്യക്ഷത വഹിച്ചു. ഡോ. സിസ്്റ്റർ കാതറിൻ, ഡോ. കെ.ബി. ബിന്ദു, സന്തോഷ്, ഡോ. സി. ഷിബി, ട്രീസ, അക്ഷര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.