വിൽപനക്കെത്തിച്ച 25 പൊതി കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്്റ്റിൽ

ചെന്ത്രാപ്പിന്നി: വിൽപനക്കായി കൊണ്ടുവന്ന 25 പൊതി കഞ്ചാവുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ചളിങ്ങാട് മുട്ടുങ്ങൽ വീട്ടിൽ മുഹമ്മദ് റിനീഷ്, കയ്പമംഗലം ബോർഡ് തോട്ടുങ്ങൽ വിഷ്ണു എന്നിവരെയാണ് കണ്ണനാംകുളം ക്ഷേത്ര പരിസരത്തുനിന്ന് കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും സംഘവും പിടികൂടിയത്. ഇവരിൽനിന്ന് കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും പിടിച്ചെടുത്തു. കണ്ണനാംകുളം ക്ഷേത്ര പരിസരത്ത് കഞ്ചാവ് വിൽപന തകൃതിയായി നടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രിവൻറിവ് ഓഫിസർമാരായ കെ.വി. ജിസ്മോൻ, സി.ബി. ജോഷി, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ ഒ.ടി. വിൽസൺ, എക്സൈസ് ഓഫിസർമാരായ അനിൽകുമാർ, ബിന്ദുരാജ്, ഷിബു, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.