തൃശൂർ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ ഡാമുകൾ ജല സമൃദ്ധിയിൽ. 2014ന് ശേഷം ഇക്കുറി പീച്ചി അണക്കെട്ടിെൻറ ഷട്ടറുകൾ തുറക്കാനാവുെമന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞ നാലുവർഷമായി കാര്യമായ മഴ ലഭിക്കാത്തതിനാൽ ഡാമുകളിൽ വേണ്ടത്ര വെള്ളം ഇല്ലായിരുന്നു. 79.25 മീറ്ററാണ് പീച്ചി ഡാമിലെ പരമാവധി സംഭരണശേഷി. തുടർച്ചയായി ലഭിക്കുന്ന കനത്ത മഴയിൽ 70.25 മീറ്റര്‍ വെള്ളമാണ് ഇതുവരെ സംഭരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 69.16 മീറ്റര്‍ വെള്ളമാണ് ലഭിച്ചത്. 78.60ന് മുകളില്‍ വെള്ളം ലഭിച്ചാൽ ഷട്ടറുകള്‍ തുറക്കാനാവും. മഴ തുടർന്നാൽ ഷട്ടർ തുറേക്കണ്ട സ്ഥിതി വരും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സംഭരണ ശേഷിയുള്ള ചിമ്മിനി ഡാമില്‍ ഇതുവരെ 57 മീറ്റര്‍ വെള്ളമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇൗസമയം 45 മീറ്റര്‍ വെള്ളമാണ് ലഭിച്ചത്. 79.27 മീറ്ററാണ് ചിമ്മിനി ഡാമിെൻറ പരാമാവധി സംഭരണ ശേഷി. വാഴാനി ഡാമില്‍ 52 മീറ്റര്‍ വെള്ളം ഇതുവരെ സംഭരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 46.63 മീറ്റര്‍ ജലലഭ്യതയാണ് ഉണ്ടായത്. 62.48 മീറ്ററാണ് വാഴാനി ഡാമിലെ പരമാവധി സംഭരണശേഷി. ബുധനാഴ്ച വരെ മൂന്ന് ശതമാനം മഴയാണ് ജില്ലയിൽ അധികം ലഭിച്ചത്. ഇൗ മാസം 20വരെ 456 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 441 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. വെള്ളം ഇല്ലാത്തതിനാൽ കഴിഞ്ഞ വര്‍ഷം പീച്ചി ഡാമില്‍നിന്ന് കാര്‍ഷികാവശ്യത്തിന് വെള്ളം നല്‍കാനായിരുന്നില്ല. ഇതുമൂലം ജില്ലയിലെ കോള്‍ കര്‍ഷകരടക്കമുള്ളവര്‍ വലിയ പ്രതിസന്ധിയിലുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.