തൃശൂർ: ട്രെയിനുകളുടെ വൈകിയോട്ടത്തിൽ റയിൽവേയുടെ കണ്ണുതുറപ്പിക്കാൻ പ്രതിഷേധത്തിന് സ്ഥിരം യാത്രക്കാർ ഒരുങ്ങുന്നു. ജൂലൈ ഒന്നിന് ട്രെയിനുകൾക്കു തടസ്സമോ റെയിൽവേക്ക് ബുദ്ധിമുട്ടോ ഉണ്ടാകാത്ത വിധം തൃശൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്താനാണ് യാത്രക്കാരുടെ കൂട്ടായ്മ ഒരുങ്ങുന്നത്. സമരത്തിെൻറ ഭാഗമായി നോട്ടീസ് വിതരണം തുടങ്ങി. പാളങ്ങളുടെ അറ്റകുറ്റപണിയുടെ പേരിൽ രണ്ടു വർഷമായി ട്രെയിനുകൾ അനിശ്ചിതമായി വൈകിയോടുന്നുവെന്ന് യാത്രക്കാർ ആരോപിക്കുന്നു. അധ്യാപകർ, വിദ്യാർഥികൾ, സ്ത്രീ യാത്രക്കാർ, കുട്ടികൾ ഉൾെപ്പടെയുള്ളവർക്ക് യാത്രാദുരിതമാണ്. എറണാകുളത്തുള്ള വിവിധ ആശുപത്രികളിലേക്കുള്ള രോഗികളും ജീവനക്കാരും ഉൾെപ്പടെ വർഷങ്ങളായി ബുദ്ധിമുട്ടുന്നു. ട്രെയിൻ വൈകൽ പതിവായതോടെ നിരവധി യാത്രക്കാർ മറ്റു ഗതാഗത മാർഗങ്ങളിലേക്ക് മാറി. റെയിൽവേക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടും വൈകിയോട്ടത്തിനു മാത്രം മാറ്റമുണ്ടായില്ല. എൻജിനീയറിങ് വിഭാഗവും സിഗ്നലിങ് വിഭാഗവും പരസ്പരം കുറ്റപ്പെടുത്തൽ നടത്തുന്നല്ലാതെ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നത്. വൈകിയോടൽ ഇല്ലാതാക്കാൻ റയിൽവേയുടെ കണ്ണു തുറപ്പിക്കാനാണ് പ്രതിഷേധമെന്നും യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.