ഇരിങ്ങാലക്കുട: പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ആശ്രമാധിപനെതിരെ ആളൂര്‍ പൊലീസ് കേസെടുത്തു. കൊറ്റനെല്ലൂര്‍ ശിവഗിരി ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ ചുമതലക്കാരനായ സ്വാമി ശ്രീനാരായണ ധർമവ്രതനെതിരെയാണ് കേസ്. ആശ്രമത്തിലെ അന്തേവാസികളായ മൂന്ന് വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനാണ് കേസ്. വിദ്യാർഥികള്‍ ചൈല്‍ഡ് ലൈന്‍ വഴിയാണ് പരാതി നല്‍കിയത്. ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ഹമീദ്, ആളൂര്‍ എസ്.ഐ വി.വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ആശ്രമത്തിലെത്തി അന്തേവാസികളുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാർഥ പേര് താമരാക്ഷന്‍ എന്നാണ്. ഇയാല്‍ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.