വായന പക്ഷാചരണം

എടത്തിരുത്തി: പഞ്ചായത്ത്തല ആര്‍.സി.യു.പി സ്കൂളില്‍ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അംബിക രവി അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത്തല വായനപക്ഷാചരണം എസ്.എന്‍.സ്മാരകം സ്കൂളില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം നൗഷാദ് കൈതവളപ്പില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് അധ്യക്ഷത വഹിച്ചു. കയ്പമംഗലം പഞ്ചായത്ത്തല വായനപക്ഷാചരണം കൂരിക്കുഴി എ.എം.യു.പി പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.പി. ശ്രീലത അധ്യക്ഷത വഹിച്ചു. സഹപാഠിക്ക് വഴികാട്ടിയായ മുഹമ്മദ് സിനാന് ആദരം കയ്പമംഗലം: സഹപാഠിക്ക് വഴികാട്ടിയായ മുഹമ്മദ് സിനാന് കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂളി​െൻറ ആദരം. പ്രത്യേക പരിഗണന അർഹിക്കുന്ന സഹപാഠിയായ പെൺകുട്ടി അവധി ദിവസം റോഡിലൂടെ വഴി തെറ്റി പോകുന്നത് കണ്ട് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും അധ്യാപികയെ വിളിച്ച് കുട്ടിയെ അവളുടെ വീട്ടിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തതാണ് തൃത്തല്ലൂർ യു.പി സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് സിനാനെ താരമാക്കിയത്. എറച്ചംവീട്ടിൽ കബീറി​െൻറയും ഷെജീനയുടെയും മകനാണ് ഈ നാലാം ക്ലാസുകാരൻ. 'ജീവൻ, ജീവ​െൻറ ജീവൻ' ക്ലബ്ബ് സ്ഥാപക കൺവീനർ കെ.എസ്. ദീപൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക സി.പി.ഷീജ, ഹിറ ഇംഗ്ലീഷ് സ്കൂൾ പി.ടി.എ പ്രതിനിധികളായ അൻവർ സാദത്ത്, സബീർ ഇബ്രാഹിം അധ്യാപക പ്രതിനിധികളായ ഇ.എസ്. അജിത്ത്പ്രസാദ്, കെ.ബി.ഷെഫീഖ്, പി.വി.ശ്രീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.