തൃപ്രയാർ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും വായ്പ ശരിയാക്കാമെന്ന് വാഗ്ദാനം നൽകി കുടുംബശ്രീ അംഗങ്ങളിൽ നിന്നും പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ യുവതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര സ്വദേശിനി സജനയാണ് (സജി -26 ) തളിക്കുളത്തു നിന്ന് പൊലീസ് പിടിയിലായത്. കുന്നംകുളം, ഗുരുവായൂർ, തളിക്കുളം എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെ കബളിപ്പിച്ച് ഇവർ തട്ടിപ്പ ് നടത്തിയതായി പൊലീസ് പറഞ്ഞു. അരലക്ഷം മുതൽ അഞ്ചു ലക്ഷം വരെ വായ്പ വാഗ്ദാനം ചെയ്താണ് സ്ത്രീകളെ വലയിലാക്കുക. ഇൻഷുറൻസ് പരിരക്ഷയായി 700 രൂപയും തുകയുടെ തോതനുസരിച്ച് 10,000 മുതൽ 15,000 രൂപ വരെ ഒരു വർഷത്തെ പലിശയിനത്തിലും ഈടാക്കുകയാണ് തട്ടിപ്പിെൻറ വഴി. തളിക്കുളത്ത് ഇത്തരത്തിൽ പണം വാങ്ങാനെത്തിയപ്പോഴാണ് പൊലീസിെൻറ വലയിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.