തൃപ്രയാർ: വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂനിറ്റിെൻറ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ജില്ല വൈസ് പ്രസിഡൻറ് പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ആർ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യാതിഥിയായി. വൃക്ക രോഗികൾക്കുള്ള ധനസഹായവും, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും ജില്ല സെക്രട്ടറി കെ. ഭാഗ്യനാഥൻ നിർവഹിച്ചു. വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ എച്ച്.എസ്.ഒ ടി.കെ. ഷൈജു ആദരിച്ചു. ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിനുള്ള ധനസഹായവും വിതരണം ചെയ്തു. യൂത്ത് വിങ് ജില്ല പ്രസിഡൻറ് എം.കെ. അബി, യൂനിറ്റ് പ്രസിഡൻറ് കെ.ജെ. ശ്രീരാജ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജി ചാലിശ്ശേരി സ്വാഗതവും പി.എം. ബദറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.