വിദ്യാർഥികളുടെ നിരാഹാരസമരം തുടരുന്നു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് ടെക്‌നിക്കല്‍ അക്കാദമി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന നിരാഹാരസമരം തുടരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ജില്ല പ്രസിഡൻറ് എ.നാഗേഷ് സമരപ്പന്തലിലെത്തി. മാനേജ്‌മ​െൻറ് ധിക്കാരം അവസാനിപ്പിച്ച് വിദ്യാർഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ക്ക് 70 വിദ്യാർഥികളില്‍ നിന്ന് രണ്ട് ലക്ഷം രൂപയിലധികം ഫീസ് വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് വിദ്യാർഥികളുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.