വായനവാരാചരണം

എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വായന ദിനാചരണത്തിൽ യു.പി സ്വദേശി വികാസ് റാം സന്ദേശം നൽകി. ബാലവേദി കോഒാഡിനേറ്റർ പ്രദീപ് നമ്പീശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥിയും കഥാകൃത്തുമായ അരുൺ മുഖ്യാതിഥിയായി. എം.പി.ടി.എ പ്രസിഡൻറ് ഹേമ ശശികുമാർ, പ്രധാനാധ്യാപിക എ.എസ്. പ്രേംസി, അധ്യാപകരായ എം.എസ്. രാമകൃഷ്ണൻ, പി.നന്ദകുമാർ, എം.എസ്. സിറാജ്, സൈജു കൊളങ്ങാടൻ, പ്രിൻസി, സിന്ധു, സത്യാനന്ദ് ശങ്കർ, വിവിധ ക്ലബ് കൺവീനർമാർ എന്നിവർ സംസാരിച്ചു. എരുമപ്പെട്ടി: ആദൂർ മഹാത്മാ എൽ.പി. സ്കൂളിലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.വി. രാജൻ ഉദ്ഘാടനം ചെയ്തു. കടങ്ങോട് പഞ്ചായത്തംഗം ബബിത രവി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.കെ. വിനയകുമാർ, പി.ടി.എ.പ്രസിഡൻറ് കെ.എ. നസീർ, ഹക്കീം ബാഖവി, പി.ടി. ഗോപി എന്നിവർ സംസാരിച്ചു. ആദൂർ തപസ്യകല സംസ്കാരിക വേദി ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തി. ക്ലബ് ഭാരവാഹികളായ കെ.യു. വികാസ്, എ.കെ. കിഷോർ, പ്രധാനാധ്യാപിക പി.ടി. സോഫിയ, പി. എ. അക്ബർ, ഫൈസൽ എന്നിവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.