പുസ്തക വണ്ടിയുമായി വിദ്യാർഥികൾ

പഴഞ്ഞി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് ആറാം വാർഡിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രത്യേകം സജ്ജീകരിച്ച 'പുസ്തക വണ്ടി'യിൽ ഇവരുടെ വീടുകളിലെത്തിയാണ് വിതരണം നിർവഹിച്ചത്. പുസ്തക വണ്ടിയുടെ ഫ്ലാഗ്ഒാഫ് കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻറ് സദാനന്ദൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഷാലിൻ ചന്ദ്ര, പി.കെ. മണികണ്ഠൻ, പ്രവീൺ, പ്രോഗ്രാം ഓഫിസർ ജയശങ്കർ, അധ്യാപകരായ ഫാത്തിമ, സന്ധ്യ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.