പാവറട്ടി: എം.യു.എ.എൽ.പി സ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണത്തോടെ വായനപക്ഷാചരണത്തിന് തുടക്കമായി. ദേവസൂര്യ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെയാണ് വാരാചരണം. 51 ചിരാതുകളിൽ അക്ഷരദീപം കൊളുത്തി ബാലസാഹിത്യകാരൻ കേരാച്ചൻ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ 'എെൻറ പുസ്തകം എെൻറ കുറിപ്പ് എെൻറ എഴുത്തുപെട്ടി'ക്ക് തുടക്കം കുറിച്ചു. കുട്ടികൾ വായിച്ച പുസ്തകങ്ങളെ കുറിച്ച് കുറിപ്പുകൾ തയാറാക്കി അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് റെജി വിളക്കാട്ടുപാടം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സൊമിനിക് സാവിയോ, പി.ടി.എ ഭാരവാഹികളായ ഷീജ നാരായണൻ, രജനി ഹരി, അധ്യാപിക എൻ.ജെ. സിനി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുമായി അക്ഷരറാലി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.