ഗുരുവായൂര്‍: നഗരസഭ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രസാദ് കാക്കശേരി അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. വിവിധ്, എം. രതി, കൗൺസിലർമാരായ ടി.കെ. സ്വരാജ്, രതി ജനാർദനൻ, നഗരസഭ സെക്രട്ടറി വി.പി. ഷിബു, ചിത്രകാരൻ ഗായത്രി, ലൈബ്രേറിയൻമാരായ സി.എ. ഷൈലജ, പി.വി. ജനാർദനൻ എന്നിവർ സംസാരിച്ചു. ഗുരുവായൂര്‍: കപ്പിയൂർ എൽ.പി സ്കൂളിൽ വായനദിനം ആഘോഷിച്ചു. കൗൺസിലർ ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലിസി അധ്യക്ഷത വഹിച്ചു. തൊഴിയൂർ സുനേന കലാകായികവേദിയുടെ പ്രവർത്തകർ പുസ്തകങ്ങൾ വിതരണം ചെയ്തു. ഗുരുവായൂര്‍: കോട്ടപ്പടി ബി.സി.എൽ.പി സ്കൂളിലെ വായന വാരാചരണ ഭാഗമായ കത്തെഴുത്ത് കൗൺസിലർ ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മരിയ ടോം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.ജെ. ജോജു സന്ദേശം നൽകി. ഗുരുവായൂര്‍: എല്‍.എഫ് കോളജില്‍ വായനവാരാചരണം പ്രിന്‍സിപ്പൽ സിസ്റ്റര്‍ ഡോ. മോളി ക്ലെയര്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. ലീന ജോസ് സന്ദേശം നല്‍കി. സിസ്റ്റര്‍ ഉഷസ് അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂരിലെ അക്ഷരാമൃതം വായനശാലയിലേക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ 300 പുസ്തകങ്ങള്‍ പ്രിന്‍സിപ്പൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.