പാവറട്ടി: കേരള മോഡൽ വികസനത്തിെൻറ കുതിപ്പ് വേഗത്തിലാക്കുന്നതിൽ സാക്ഷരതായജ്ഞം വലിയ പങ്ക് വഹിച്ചതായി സി.എൻ. ജയദേവൻ എം.പി. വായനപക്ഷാചരണത്തിെൻറ ഭാഗമായി പെരുവല്ലൂർ ഗവ. യു.പി സ്കൂളിൽ എം.പി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ യൂറോപ്യൻ രാജ്യങ്ങളുമായി മാത്രമേ താരതമ്യം ചെയ്യാൻ കഴിയൂ. എല്ലാ കുട്ടികളും സ്കൂളിൽ പോകുന്ന ഏക സംസ്ഥാനം നമ്മുടേത് മാത്രമാണെന്നും എം.പി പറഞ്ഞു. കേശവദേവിെൻറ 'ഓടയിൽ നിന്ന്', മുട്ടത്ത് വർക്കിയുടെ 'മൈലാടുംകുന്ന്'എന്നീ പുസ്തകങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ് നോട്ടി ഇംഗ്ലീഷ് ടാലൻറ് ലാബ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദി എ.ഇ.ഒ പി.എ. ബീന ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ഒ.എസ്. പ്രദീപ്, പി.കെ. രാജൻ, പി.ടി.എ പ്രസിഡൻറ് പി.കെ. മോഹൻദാസ്, ഒ.എസ്.എ പ്രസിഡൻറ് എൻ.കെ. സുലൈമാൻ, എം.പി.ടി.എ പ്രസിഡൻറ് ജിഷ പ്രദീപ്, പ്രധാനാധ്യാപകൻ സി.ടി. ജാൻസി, കൺവീനർ വി.കെ. റീന എന്നിവർ സംസാരിച്ചു. 1.10 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈബ്രറി നവീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.