പൂർവ വിദ്യാർഥി കുടുംബ സംഗമം

പാവറട്ടി: പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ 1983 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർഥികളുടെ റമദാൻ, പെരുന്നാൾ കുടുംബ സംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ വിജയികളായവർക്ക് അനുമോദനവും അവാർഡ് വിതരണവും നടത്തി. പൂർവ അധ്യാപക സംഘടന പി.എ.എസ്.ഒ.ടി.എയുടെ പുരസ്കാരവും നൽകി. സഹപാഠികളിൽ അവശതയനുഭവിക്കുന്നവർക്കുള്ള കാരുണ്യ പ്രവർത്തന സംരംഭത്തിന് തുടക്കംകുറിച്ചു. മെഡിക്കൽ മാർക്കറ്റിങ് രംഗത്ത് ഉന്നത പദവിയിലെത്തിയ സഹപാഠി ജയരാജിനെ ആദരിച്ചു. പൂർവ അധ്യാപകൻ എം.എസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സംഘനയുടെ പ്രസിഡൻറ് പി.വി. അലി അധ്യക്ഷത വഹിച്ചു. നടൻ ജയ​െൻറ മകൻ മുരളി ജയൻ മുഖ്യാതിഥിയായി. കെ.എ. ബാലകൃഷ്ണൻ സ്വാഗതവും സുൽഫിക്കർ അലി, പി.എച്ച്. നാസർ, ആർ.പി. റഷീദ്, കമലാക്ഷി, എ.ടി. മജീദ്, സുബൈദ, മിനി എന്നിവർ സംസാരിച്ചു. അനിത രഞ്ജിത് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.