എ.ഐ.എസ്.എഫ് ഡി.ഇ.ഓഫിസ് മാര്‍ച്ച്

തൃശൂര്‍: വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ഐ.എസ്.എഫ് വിദ്യാഭ്യാസ മന്ത്രിക്കു നല്‍കിയ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ.ഓഫിസ് മാര്‍ച്ച് നടത്തി. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടുക, സംഘടന സ്വതന്ത്ര്യം സംരക്ഷിക്കുക, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി ചൂഷണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അവകാശ പത്രിക. സംസ്ഥാന പ്രസിഡൻറ് ജെ. അരുണ്‍ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എന്‍.കെ. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. രാഘേഷ് കണിയാംപറമ്പില്‍, ബി.ജി. വിഷ്ണു, സുബിന്‍ നാസര്‍, പ്രസാദ് പറേരി, ചിന്നു ചന്ദ്രന്‍, വി.എന്‍. അനീഷ്, കെ.വി. ജിതിന്‍, വിഷ്ണു ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.