തൃശൂർ: രണ്ടാം വാരത്തിൽ കാലവർഷം ശക്തിയായി തുടരുന്നു. ഇടക്ക് രണ്ടുദിവസം കുറെഞ്ഞങ്കിലും ചൊവ്വാഴ്ച കനക്കുകയായിരുന്നു. വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. തെക്കൻ ജില്ലകളിലും മഴക്ക് കുറവില്ല. രണ്ടാം ആഴ്ചയിൽ രൂപപ്പെട്ട ന്യൂനമർദപാത്തി സജീവമായതാണ് മഴ ശക്തമാവാൻ കാരണം. കേരളം മുതൽ മുംബൈ വരെ കനത്ത മഴയാണ് ലഭിക്കുന്നത്. അടുത്ത രണ്ടുദിവസങ്ങളിലും ഇതേ നില തുടരാനാണ് സാധ്യത. ചൊവ്വാഴ്ച അഞ്ചു സെൻറിമീറ്റിൽ കൂടുതൽ മഴ തെക്കൻ ജില്ലകളിൽ അടക്കം ലഭിച്ചിട്ടുണ്ട്. ഏഴ് സെൻറിമീറ്ററിൽ അധികം മഴ ലഭിച്ചാൽ അതിശക്തമായ മഴയായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുക. എന്നാൽ ചൊവ്വാഴ്ച്ച കാറ്റ് കുറവായിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ ഇത്തരത്തിൽ ശക്തമായി തുടരുന്നത് അടുത്തകാലങ്ങളിൽ അപൂർവവുമാണ്. അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്നാണ് വകുപ്പിെൻറ പ്രവചനം. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുെണ്ടന്ന് പ്രവചനത്തിലുണ്ട്. കാര്യങ്ങൾ ഇങ്ങനെയാെണങ്കിലും ഉത്തരേന്ത്യ ഇപ്പോഴും പൊള്ളുകയാണ്. കാലവർഷം ജൂലൈ ആദ്യത്തോടെയാണ് രാജ്യത്താകെ പരക്കുകയുള്ളൂ. അപ്പോൾ മാത്രമെ ഉത്തരേന്ത്യയിലെ ചൂടിന് ശമനം വരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.