ബുള്ളറ്റിൽ ഹിമാലയൻ യാത്ര: സ്വപ്​ന സാക്ഷാത്​കാരത്തിൽ ആൽഫിയും അനഘയും

കൊച്ചി: വര്‍ഷങ്ങളായി സ്വപ്‌നം കണ്ട ഹിമാലയ സാഹസികയാത്ര യാഥാര്‍ഥ്യമായതി​െൻറ സന്തോഷത്തിലാണ് ചാലക്കുടി സ്വദേശികളായ ആല്‍ഫിയും അനഘയും. സ്ത്രീസുരക്ഷ യാത്ര എന്ന സന്ദേശമുയര്‍ത്തി ഹിമാലയത്തിലേക്ക് ഇരുവരും നടത്തിയ ബുള്ളറ്റ് യാത്ര പെൺകരുത്തി​െൻറ വിളംബരമായി. കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഇവർ യാത്രാ വിശേഷങ്ങളും വിജയാഹ്ലാദവും പങ്കുവെച്ചു. ഇൗ മാസം രണ്ടിന് ഡല്‍ഹി കേരള ഹൗസില്‍നിന്നാണ് സാഹസിക യാത്ര ആരംഭിച്ചത്. യാത്ര ചിത്രീകരിക്കുന്നതിന് കാമറമാനെയും കൂട്ടിയിരുന്നു. പ്രതീക്ഷിച്ചതിലും ദുര്‍ഘടമായിരുന്നു യാത്ര. തണുപ്പും മഞ്ഞുരുകലും വെള്ളക്കെട്ടും കാണാന്‍ കഴിയാത്ത വലിയ കുഴികളുമെല്ലാം യാത്രക്ക് തടസ്സം സൃഷ്ടിച്ചു. നിരവധി തവണ കുഴിയില്‍ വീണ് ബൈക്ക് മറിഞ്ഞു. പലപ്പോഴും പ്രദേശവാസികളാണ് സഹായവുമായെത്തിയത്. ഹിമാലയന്‍ യാത്രയിലൂടെ നിരവധി അനുഭവങ്ങള്‍ ലഭിച്ചതായി ഇവര്‍ പറഞ്ഞു. മുരിങ്ങൂര്‍ ആറ്റപ്പാടം എലുവത്തിങ്കല്‍ വീട്ടില്‍ ബേബിയുടെയും മിനിയുടെയും മകളായ ആല്‍ഫി കോയമ്പത്തൂരില്‍ ബി.ബി.എ ഏവിയേഷന്‍ മാനേജ്മ​െൻറ് വിദ്യാര്‍ഥിയാണ്. ചാലക്കുടി തൊഴുത്തുപറമ്പില്‍ വീട്ടില്‍ മണിക്കുട്ട​െൻറയും സജിതയുടെയും മകളാണ് അനഘ. മാളയില്‍ ഗ്രാഫിക് ഡിസൈനിങ് വിദ്യാര്‍ഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.