നഗരത്തിലെ മാലിന്യ നീക്കം തുടങ്ങി

തൃശൂര്‍: നഗരത്തിലെ മാലിന്യം നീക്കിത്തുടങ്ങി. കോർപറേഷൻ പുതിയ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് മാലിന്യ നീക്കം പുനരാരംഭിച്ചത്. ശക്തന്‍ മാര്‍ക്കറ്റിലെ സംസ്‌കരണ പ്ലാൻറിന് സമീപവും പട്ടാളം മാര്‍ക്കറ്റിലും കുമിഞ്ഞ് കൂടിയ മാലിന്യമാണ് നീക്കുന്നത്. കിലോ അഞ്ച് രൂപ നിരക്കിലാണ് മാലിന്യം കരാറുകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഇത് 2.90 രൂപ എന്ന നിരക്കിലായിരുന്നു. എന്നാല്‍ മാലിന്യം നീക്കാതെ കുമിഞ്ഞ് കൂടി പ്രതിഷേധം ഉയർന്ന ഘട്ടത്തിലാണ് കോർപറേഷ‍​െൻറ നടപടി. നഗരത്തിലെയും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരുന്നത് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.