ഇരിങ്ങാലക്കുട: കാസറ്റ് കടയില്‍ കഞ്ചാവ് വില്‍പന നടത്തിയയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഓലക്കോട്ട് വീട്ടില്‍ ഷാജനെയാണ് (53) അറസ്്റ്റ് ചെയ്തത്. കൂടല്‍മാണിക്യം റോഡിലെ കാസറ്റ് കടയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 25ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് എസ്.ഐ എം.ഒ. വിനോദ്, ഓഫിസര്‍മാരായ ഇ.പി. ദബോസ്, കെ. ജയദേവന്‍, പി.എ. ഗോവിന്ദന്‍, എം.എല്‍. റാഫേല്‍, കെ.എ. ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.