ഇരിങ്ങാലക്കുട: കോഴ്‌സുകൾക്ക് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച മാനേജ്മെൻറിനെതിരെ ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാദമിയിലെ വിദ്യാർഥികൾ നാലുദിവസമായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ മാനേജ്മെൻറ് നടപടിയെടുക്കണമെന്ന് പ്രഫ. കെ.യു. അരുണൻ എം.എൽ.എ ആവശ്യപ്പെട്ടു. നിരാഹാരപ്പന്തലിൽ വിദ്യാർത്ഥികളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴ്‌സുകൾ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടേകാൽ ലക്ഷത്തോളം രൂപ വിദ്യാർഥികളിൽനിന്ന് ഈടാക്കിയെന്നാരോപിച്ചാണ് ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാദമി മാനേജ്മെൻറിനെതിരെ കോളജിന് സമീപത്തെ ആശ്രമത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സി.പി.എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മനോജ്കുമാര്‍, സി.പി.എം ജില്ല കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ബി. രാജു എന്നിവരും സമരപ്പന്തലിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.