കുന്നംകുളം: താലൂക്ക് ഓഫിസ് ഉൾപ്പെടെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കക്കാട് മിനി സിവിൽ സ്റ്റേഷനിൽ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിച്ച ശുദ്ധീകരിച്ച കുടിവെള്ള വിതരണത്തിനുള്ള വാട്ടർ കൂളറിെൻറ സമർപ്പണം സബ് കലക്ടർ ഡോ. രേണു രാജ് നിർവഹിച്ചു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസൻ അധ്യക്ഷതവഹിച്ചു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ, തഹസിൽദാർ ടി. ബ്രീജാകുമാരി, എ.ഇ.ഒ പി. സച്ചിദാനന്ദൻ, ജി.എസ്.ടി ഓഫിസർ കെ.വി. ശ്രീജ, കൗൺസിലർ പി.ഐ. തോമസ്, എം. ബിജുബാൽ, സഖറിയ ചീരൻ, ഷമീർ ഇഞ്ചിക്കാലയിൽ, പ്രിനു പി.വർക്കി, കെ.കെ. ബാലകൃഷ്ണൻ, പി.കെ. സുകുമാരൻ, സ്മിജു കെ.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.