ആരോഗ്യവകുപ്പ് പരിശോധന: വെള്ളാങ്ങല്ലൂരിൽ ഹോട്ടൽ അടപ്പിച്ചു

വെള്ളാങ്ങല്ലൂര്‍: മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബേക്കറികള്‍, ഹോട്ടലുകള്‍, ആഹാരം പാകംചെയ്യുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 32 സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വൃത്തിഹീനമായി കണ്ടെത്തിയ ഒരു ഹോട്ടല്‍ പൂട്ടിച്ചു. വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. വെള്ളാങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ഹോട്ടലാണ് പൂട്ടിയത്. വെള്ളാങ്ങല്ലൂര്‍ വര്‍ക്ഷോപ്പിന് സമീപം മില്‍മ കാൻറീന്‍, പി.വി വെജിറ്റബിള്‍സ് വെള്ളാങ്ങല്ലൂര്‍, ബര്‍സ ഹോട്ടല്‍ വെള്ളാങ്ങല്ലൂര്‍, തവക്കല്‍ ഷോപ്പ് കരൂപ്പടന്ന, ഉസ്താദ് ഹോട്ടല്‍ കരൂപ്പടന്ന, ലമണ്‍ ബ്യൂട്ടി പാര്‍ലര്‍ കരൂപ്പടന്ന, വെല്‍ക്കം ഫുഡ്സ് കരൂപ്പടന്ന, ചക്കരാസ് സൂപ്പര്‍മാര്‍ക്കറ്റ് കരൂപ്പടന്ന, സഫ ബേക്കറി കരൂപ്പടന്ന എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. സ്ഥാപനങ്ങളില്‍നിന്ന് പിഴയും അടപ്പിച്ചു. പിഴയിനത്തില്‍ ആകെ 8000 രൂപ ഈടാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പരിശോധനക്ക് ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ വി.ജെ. ബെന്നി, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ എ.എ. അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇ.ആര്‍. ജയകുമാര്‍, ടി.വി. ജിജു, യു.ബി. അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.