മലക്കപ്പാറ മേഖലയിൽ റോഡ് തകർന്നു

അതിരപ്പിള്ളി: അന്തർ സംസ്ഥാന പാതയായ ആനമല റോഡി​െൻറ അവസാന ഭാഗങ്ങളായ പത്തടിപാലം, ചന്ദൻ തോട് തുടങ്ങി മലക്കപ്പാറ വരെ റോഡ് തകർന്നു. കാട്ടുപാതയിൽ അപകടക്കെണിയായി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. റോഡ് നിർമാണത്തിനും സുരക്ഷ ഭിത്തികൾക്കും വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും പ്രയോജനമില്ലെന്ന് പരാതിയുണ്ട്. അഞ്ച് വർഷം ഗാരൻറിയുള്ള ടാറിങ്ങാണ് രണ്ട് വർഷം പോലും തികക്കാതെ തകർന്നത്. ആയിരകണക്കിന് വിനോദ സഞ്ചാരികൾ ദിവസേന യാത്ര ചെയ്യുന്ന റോഡാണിത്. പണി നടക്കുമ്പോൾ അധികൃതർ നിരീക്ഷിക്കാൻ എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിലെ സംരക്ഷണ ഭിത്തികൾ ഇടിയുന്നത് പതിവാണ്. കരാറുകാരുെട ക്രിമത്വത്തിന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണെന്ന് ആരോപണമുണ്ട്. എസ്റ്റിമേറ്റ് പ്രകാരമുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടൊയെന്ന് പരിശോധിക്കാതെയാണ് ബില്ലുകൾ പാസാക്കുന്നത്. അന്തർ സംസ്ഥാന പാതയായതിനാൽ സുരക്ഷ ഭിത്തികൾ ഇടിയുമ്പോൾ പലപ്പോഴും ടെൻഡർ ഇല്ലാതെയാണ് യുദ്ധകാലാടിസ്ഥാനത്തിൽ കരാർ കൊടുക്കുന്നത്. ഇത് അഴിമതിക്ക് കാരണമാകുന്നു. ഇരുപതും മുപ്പതും അടി താഴ്ചയുള്ള ഭാഗങ്ങളിൽ ചെറിയ തോതിലുള്ള ഇടിച്ചിലുണ്ടായാൽ യുദ്ധകാല അടിസ്ഥാനത്തിൽ 30അടി താഴ്ചയിലുള്ള എസ്റ്റിമേറ്റ് ഉണ്ടാക്കി 20-25 ലക്ഷം രൂപക്ക് ഇഷ്്ടക്കാർക്ക് കരാർ കൊടുക്കുകയാണ്. കരാറുകാർ അഞ്ച് ലക്ഷം കൊണ്ട് പണി തീർക്കുന്നു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ഇതിനെതിരെ വകുപ്പ് മന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥ തലത്തിലും പരാതി നൽകിയിരുന്നു. തുടർനടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.