ഞാറുനടാൻ മത്സരിച്ച് കുട്ടികളും മുതിർന്നവരും

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തി​െൻറ ഭാഗമായി പുല്ലൂര്‍ പുളിച്ചോട്ടിലെ പനയംപാടത്ത് നടന്ന ഞാറുനടീല്‍ മത്സരം പുതുതലമുറക്ക് പഴമയെ തൊട്ടറിയാനും പഴയതലമുറക്ക് മധുരസ്മരണകള്‍ ഓര്‍ത്തെടുക്കാനുമുള്ള വേദിയായി. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മത്സരം ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ.ചിറ്റിലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സിസ്റ്റർ റോസ് ആേൻറാ, ബാലകൃഷ്ണന്‍ അഞ്ചത്ത്, ബ്ലോക്ക് അംഗങ്ങളായ മിനി സത്യന്‍, തോമസ് തത്തംപിള്ളി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അജിതാ രാജന്‍, ഗംഗാദേവി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ വത്സല ശശി, കൗണ്‍സിലര്‍മാരായ രമേഷ് വാര്യര്‍, അംബിക എന്നിവരും കെ.കെ. സന്തോഷ്, കെ.പി. ദിവാകരന്‍, ശശിധരന്‍ തേറാട്ടില്‍, അയ്യപ്പന്‍കുട്ടി ഉദിമാനം, എം.എന്‍. തമ്പാന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുനിതാ വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. പ്രശാന്ത് സ്വാഗതവും രജനി ഗിരിജന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.