ഇരിങ്ങാലക്കുട: വിജയന്‍ കൊലക്കേസിലെ പ്രതികളെ ഇരിങ്ങാലക്കുട നഗരത്തിലെത്തിച്ച് തെളിവെടുത്തു. വിജയെൻറ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്ന പെട്ടിക്കടയിലായിരുന്നു തെളിവെടുപ്പ്. ഒന്നാം പ്രതി രഞ്ജിത് നടന്ന കാര്യങ്ങള്‍ പൊലീസിനോട് വിശദീകരിച്ചു. മറ്റു പ്രതികളായ ആലപ്പാട്ട് മാടാനി വീട്ടില്‍ ജീജോ (27), പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22), കരണക്കോട്ട് അര്‍ജുന്‍ (18), ഗാന്ധിഗ്രം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22), കാറളം സ്വദേശി ദീലീഷ് (20), കറത്തുപറമ്പില്‍ വീട്ടില്‍ അഭിനന്ദ് (20), കിഴുത്താണി സ്വദേശി പുളിക്കവീട്ടില്‍ സാഗവ് (19) എന്നിവരെയും തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. പ്രതികളെ കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.