ചാലക്കുടി: ദേശീയപാതയില്‍ രണ്ടിടത്തുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പോട്ട ആശ്രമം കവലയിലും മുരിങ്ങൂര്‍ ജങ്ഷനിലുമാണ് അപകടം. പോട്ട ആശ്രമം കവലയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംതെറ്റി നാല് വാഹനങ്ങളില്‍ ഇടിച്ചു. മുരിങ്ങൂരിൽ ലോറി നിയന്ത്രണംതെറ്റി പെട്ടി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞു. കണ്ടെയ്നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരിയായ ചാലക്കുടി വെട്ടുകടവ് മാവേലി വീട്ടില്‍ നില്‍സ വിനുവിനും (25) ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പടിഞ്ഞാറേ ചാലക്കുടി തെക്കേടത്ത് പള്ളിയുടെ മകന്‍ പുഷ്പാകരന്‍(52), നായരങ്ങാടി കുളങ്ങര ലോയ്ഡ് (48), കൊടകര മുല്ലശ്ശേരി ചാത്തന്‍കുട്ടിയുടെ മകന്‍ സുരേഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടി സെൻറ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആശ്രമം കവലയില്‍ അപകടമുണ്ടായത്. എറണാകുളം ഭാഗത്തുനിന്ന് തൃശൂര്‍ ട്രാക്കിലൂടെ വന്ന കണ്ടെയ്‌നര്‍ ലോറി സിഗ്നലിന് സമീപം ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടങ്ങള്‍ ഉണ്ടായത്. ലോറിയുടെ പിന്‍ഭാഗം നിയന്ത്രണംവിട്ട് ഡിവൈഡറുകള്‍ തകര്‍ത്ത് തൊട്ടടുത്തെ ട്രാക്കിലേക്ക് കയറി. ഈ സമയം തൂശൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന കാർ കണ്ടെയ്‌നര്‍ ലോറിയിലിടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ നിയന്ത്രണംവിട്ട് സിഗ്നല്‍ കാത്തുകിടക്കുകയായിരുന്ന വാഹനങ്ങളിലേക്ക് പാഞ്ഞുകയറി. രണ്ട് കാറുകളിലും ഒരു സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടർ യാത്രക്കാരിക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ മുരിങ്ങൂര്‍ കവലയില്‍ ലോറി നിയന്ത്രണംതെറ്റി ഏയ്‌സ് ഓട്ടോയില്‍ ഇടിച്ച് മറിയുകയായിരുന്നു. വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.