ഇരിങ്ങാലക്കുട: രാത്രിയില്‍ മകനെ അന്വേഷിച്ചെത്തി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ േകസിൽ ഒന്നാംപ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ഒന്നാംപ്രതി താണിശ്ശേരി ഐനിയില്‍ രഞ്ജിത്ത് (29), കൂട്ടുപ്രതികളായ കാറളം പുല്ലത്തറ പെരിങ്ങാട്ട് വീട്ടില്‍ പക്രു എന്ന നിധീഷ് (27), ഇരിങ്ങാലക്കുട കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ (25) എന്നിവരാണ് പിടിയിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 11 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെയാണ് സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ചുണ്ണാമ്പിനെ ചൊല്ലി വിജയെൻറ മകന്‍ വിനീതും കൂട്ടുകാരും രഞ്ജിത്തുമായി തര്‍ക്കം നടക്കുകയും കൂട്ടുകാരിലൊരാള്‍ രഞ്ജിത്തിനെ അടിക്കുകയും ചെയ്തിരുന്നു. ഇതിലെ വൈരാഗ്യത്തിലാണ് രഞ്ജിത്ത് മറ്റുള്ളവരെ വിളിച്ചുവരുത്തി കല്ലട അമ്പലത്തിന് പിറകിലെ ബണ്ടിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രാത്രി പത്തോടെ മാരകായുധങ്ങളുമായി വിനീതിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം വാതില്‍ തുറന്ന് വന്ന വിജയനെ വെട്ടുകയായിരുന്നു. വിജയെൻറ ഭാര്യക്കും ഭാര്യാമാതാവിനും വെട്ടേറ്റിരുന്നു. ഒന്നാം പ്രതി രഞ്ജിത് പത്തോളം കേസിൽ പ്രതിയാണെന്നും കാട്ടൂര്‍, ഇരിങ്ങാലക്കുട മേഖലയിലെ മയക്കുമരുന്ന് വിതരണ സംഘത്തലവനാണെന്നും പൊലീസ് പറഞ്ഞു. വധശ്രമം ഉൾെപ്പടെ നിരവധി കേസുകളില്‍ പ്രതിയായ നിധീഷ് പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അന്വേഷണ സംഘാംഗം മുരുകേഷ് കടവത്തിനെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും ഒന്നാം പ്രതി രഞ്ജിത്തിെൻറ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ കൂട്ടാളികളെ അറസ്റ്റ് ചെയ്തപ്പോഴാണ് രഞ്ജിത് മുരുകേഷിെൻറ മൊബൈല്‍ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷ്കുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍ എസ്.ഐമാരായ കെ.എസ്. സുശാന്ത്, തോമസ് വടക്കന്‍, ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐമാരായ അനീഷ് കുമാര്‍, പി.സി. സുനില്‍, സീനിയര്‍ സി.പി.ഒമാരായ മുരുകേഷ് കടവത്ത്, സുജിത്ത് കുമാര്‍, സി.പി.ഒ കെ.ഡി. രമേഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.