തൃശൂർ: നാടിെൻറ വികസനത്തിന് തടസ്സം നിൽക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനുമായി ജാതിയെ ഉപയോഗപ്പെടുത്തുന്ന ശക്തികളുണ്ടെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. കേരളം നേടിയ സാമൂഹിക നേട്ടങ്ങളെ തകർക്കാൻ മുതലാളിത്ത, വർഗീയ ശക്തികളുെട നീക്കം നടക്കുന്നെന്നും ഇതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങളുടെ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു നേതാവായിരുന്ന സി.ഒ പൗലോസ് മാസ്റ്ററുടെ സ്മരണാർഥം സ്മാരക സമിതി ഏർപ്പെടുത്തിയ എൻഡോവ്മെൻറ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടിക്ക് നൽകി സംസാരിക്കുകയായിരുന്നു എസ്.ആർ.പി. ഇ.എം.എസ് സർക്കാറാണ് കേരളത്തിലെ സാമൂഹിക മാറ്റത്തിന് തുടക്കമിട്ടത്. ആ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണം ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയുടെ അടിവേരറുത്തു. പല രംഗങ്ങളിലും ആഗോളതലത്തിൽ തന്നെ കേരളം മുന്നിലാണ്. എന്നാൽ, ഈ നേട്ടങ്ങളെയെല്ലാം തകർക്കാനാണ് മുതലാളിത്തവും സാമ്രാജ്യത്വ പിന്തുണയോടെ കോർപറേറ്റുകളും വർഗീയ വാദികളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു.പി. ജോസഫ് പ്രശസ്തിപത്രം വായിച്ചു. പി.കെ. ബിജു എം.പി, സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.