പ്രവേശനോത്സവം

ഒരുമനയൂർ: നാഷനൽ ഹുദ സെൻട്രൽ സ്കൂൾ ഒരുമനയൂർ കെ.ജി വിദ്യാർഥികളുടെ മാനേജർ ടി.എ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഭം കുറിച്ച കുരുന്നുകളെ ബലൂണും പഠനോപകരണ കിറ്റും മധുരവും നൽകി. മാനേജ്‌മ​െൻറും അധ്യാപികമാരും സീനിയർ വിദ്യാർഥികളും സ്വീകരിച്ചു. കെ.ജി കോഓഡിനേറ്റർ തസ്നീം ബഷീർ സ്വാഗതവും വൈസ്‌ പ്രിൻസിപ്പൽ സന്ധ്യ നന്ദിയും പറഞ്ഞു. കുട്ടികൾക്കായുള്ള ചിത്ര പ്രദർശനവും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.